അവയവദാന ശസ്ത്രക്രിയയുടെ എല്ലാ കേസുകൾക്കും ഇനി മുതൽ ‘NOTTO-ID’ നൽകും

0
115

ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയ ദാതാവിൽ നിന്നുള്ള എല്ലാ അവയവദാന കേസുകളിൽ ദാതാവിനും സ്വീകർത്താവിനും ഒരു അദ്വിതീയ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ (NOTTO)-ഐഡി അനുവദിക്കും.

NOTTO വെബ്‌സൈറ്റിൽ (www.notto.mohfw.gov.in) നിന്ന് ഈ ഐഡി ഹോസ്പിറ്റൽ ജനറേറ്റ് ചെയ്തിരിക്കണം. വിദേശ പൗരന്മാർ ഉൾപ്പെടുന്ന അവയവങ്ങളുടെ വാണിജ്യ ഇടപാടുകൾ നിയന്ത്രിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഈ നിർദേശം.

രാജ്യത്തെ വിദേശികളുമായി ബന്ധപ്പെട്ട അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ ക്രമക്കേടും വർധനവും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഈ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രാദേശിക അധികാരികളുടെ ഇത്തരം ട്രാൻസ്പ്ലാൻറുകൾ കർശനമായി നിരീക്ഷിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.