കഴക്കൂട്ടത്ത് ബിയർ പാർലറിൽ അഞ്ച് പേർക്ക് കുത്തേറ്റു

0
141

കഴക്കൂട്ടത്ത് ബിയർ പാർലറിൽ അഞ്ച് പേർക്ക് കുത്തേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. രണ്ടുപേർ സ്വകാര്യ ആശുപത്രിയിലും രണ്ടുപേർ മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ഒരാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാതയിൽ ടെക്‌നോപാർക്കിന് എതിർവശത്തുള്ള ബിയർ പാർലറിൽ ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം.

ശ്രീകാര്യം സ്വദേശികളായ ശാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്. പിറന്നാൾ ആഘോഷിക്കാനെത്തിയവർ ആ സമയം അവിടെയുണ്ടായിരുന്ന മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി.

വിവരമറിഞ്ഞ് പോലീസ് എത്തിയതോടെ ഏഴംഗസംഘം ഓടി മറഞ്ഞു. പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കുത്തേറ്റവരുടെ ക്രിമിനൽ പശ്ചാത്തലം പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതികൾക്കായി കഴക്കൂട്ടം പൊലീസ് തിരച്ചിൽ ഊർജിതമാക്കി.