ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്നാട്, രാജസ്ഥാൻ, അരുണാചൽ പ്രദേശ്, ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നു.
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഭൂപേന്ദർ യാദവ്, അർജുൻ റാം മേഘ്‍വാൾ, സർബാനന്ദ സോനോവാൾ, കിരൺ റിജിജു, ചിരാഗ് പാസ്വാൻ, നകുൽ നാഥ്, കെ അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജൻ, കനിമൊഴി കരുണാനിധി, ജിതിൻ പ്രസാദ, ഭൂപേന്ദ്ര യാദവ്, കാര്‍ത്തി ചിദംബരം, ബിപ്ലബ് ദേബ് തുടങ്ങിയവരാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രധാന നേതാക്കൾ.
തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളുൾപ്പടെ 102 ലോക്സഭാ സീറ്റുകളിലേക്കാണ് ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ചെന്നൈ നോർത്ത് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ആവേശകരമായ മത്സരമാണ് നടക്കുന്നത്. തമിഴ്നാട്ടിൽ 950 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.