ഭാര്യയെ കറി ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്

0
187

പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ കറി ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. പാറശ്ശാലയിൽ താമസിക്കുന്ന ഷെരീബ എന്ന യുവതിയെ ഭർത്താവ് രാമൻ തലയ്ക്കടിച്ചത്. പരിക്കേറ്റ യുവതിയെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭർത്താവ് രാമനും സഹോദരിയും ചേർന്ന് തന്നെ മർദിച്ച ശേഷം ചട്ടിയെടുത്ത് തലയിൽ അടിച്ചതായി ഷരീബ പോലീസിനോട് പറഞ്ഞു. അടിയേറ്റയുടനെ ഇവർ നിലവിളിച്ച് വീടിന് പുറത്തേക്ക് ഓടി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭര്‍ത്താവ് ദിവസവും മര്‍ദിക്കാറുണ്ടെന്നും ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നുമാണ് യുവതി പോലീസിന് നല്‍കിയ മൊഴി. യുവതിയുടെ കൈയില്‍ മുറിപ്പാടുകളുമുണ്ട്. അതേസമയം, പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആവശ്യമെങ്കില്‍ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.

രാമന്റെ രണ്ടാംഭാര്യയാണ് ഷെറീബ. ആദ്യഭാര്യയെ ഉപേക്ഷിച്ചശേഷമാണ് രാമന്‍ ഷെറീബയ്‌ക്കൊപ്പം താമസം തുടങ്ങിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയാണ്.