ബംഗാളിൽ രാമനവമി ആഘോഷത്തിനിടെ ബോംബാക്രമണം

0
138

ബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ ബോംബാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ശക്തിപൂർ മേഖലയിൽ രാമനവമിയോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്.

സംഭവത്തിൽ ഒരു സ്ത്രീക്കാണ് പരിക്കേറ്റിരിക്കുന്നതെന്നും ഇവരെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്നലെ വൈകുന്നേരം മുർഷിദാബാദിലെ ശക്തിപൂരിൽ നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. ഘോഷയാത്രയ്ക്ക് നേരെ ചിലർ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. സ്ഥിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ലാത്തിചാർജ്ജും കണ്ണീർ വാതവും ഉപയോഗിച്ചു.

സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാക്കിയെന്നും കൂടുതൽ സേനയെ സ്ഥലത്ത് എത്തിച്ചതായും മുർഷിദാബാദ് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടിഎടുക്കുമെന്നും പൊലീസ് പറഞ്ഞു.സംഘർഷത്തിൽ പരുക്കേറ്റവരെ ബെഹ്‌റാംപൂരിലെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.