കെകെ ശൈലജയ്‌ക്കെതിരായ പ്രചാരണത്തിൽ മുസ്ലീം ലീഗ് പ്രവർത്തകനെതിരെ കേസെടുത്തു

0
133

കെകെ ശൈലജയ്‌ക്കെതിരായ പ്രചാരണത്തിൽ മുസ്ലീം ലീഗ് പ്രവർത്തകനെതിരെയാണ് പോലീസ് കേസെടുത്തു. ന്യൂമാഹി സ്വദേശി അസ്ലമിനെതിരെ പൊലീസ് കേസെടുത്തു. വാട്സാപ്പ് ഗ്രൂപ്പിൽ വ്യാജപ്രചാരണം നടത്തിയെന്നാണ് കേസ്.

കെ.കെ.ശൈലജയുടെ ഫോട്ടോ മോർഫ് ചെയ്ത് നവമാധ്യമങ്ങളിലൂടെ സംഭാഷണം എഡിറ്റ് ചെയ്ത് വ്യാജപ്രചാരണം നടത്തുന്നുവെന്നാണ് കേസ്. സംഭവത്തിൽ എതിർ സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ കെ.കെ.ശൈലജ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയിരുന്നു.

വ്യക്തിഹത്യ നടത്തി വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സൈബർ ഇടം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പൊലീസിൽ പരാതി നൽകിയിട്ടും ത്വരിതഗതിയിലുള്ള നടപടിയുണ്ടായില്ലെന്നുമാണ് ഷൈലജയുടെ പരാതി. ജനങ്ങളുടെ അംഗീകാരത്തിൽ വിറളി പൂണ്ട യുഡിഎഫ് സ്ഥാനാർഥി പരാതിക്കാരിയെ വളഞ്ഞ വഴിയിൽ ആക്രമിക്കുകയാണ് എന്നും ശൈലജ പ്രതികരിച്ചു.