ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴ; ഗൾഫിലേക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി

0
246

ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴ. യുഎഇ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ തിങ്കളാഴ്ച ആരംഭിച്ച മഴ ചൊവ്വാഴ്ച രാവിലെയോടെ ശക്തമായി.

ബുധനാഴ്ചയും മഴ തുടരാൻ സാധ്യതയുണ്ടെന്ന് വിവിധ കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. നിരവധി വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. കെട്ടിടാവശിഷ്ടങ്ങൾ വീണ് വാഹനങ്ങൾ തകർന്നു.

പലയിടത്തും റോഡുകൾ തകർന്നു. മഴയെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി.