ബട്‌ലറുടെ സെഞ്ച്വറി മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് രണ്ട് വിക്കറ്റ് ജയം

0
222

അവസാന പന്ത് വരെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന് വിജയം. 224 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ കൊൽക്കത്തയ്ക്ക് മുന്നിൽ ആദ്യമൊന്ന് പതറി. മുൻനിര ബാറ്റ്‌സ്മാൻമാർ ക്രീസ് വിട്ടപ്പോൾ ജോസ് ബട്‌ലറുടെ ഒറ്റയാള് പോരാട്ടമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. 60 പന്തിൽ പുറത്താകാതെ 107 റൺസാണ് താരം നേടിയത്.

നിശ്ചിത ഓവറിൽ എട്ട് വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. കൊൽക്കത്തയ്ക്കായി സുനില് നരെയ്ന് , ഹർഷിത് റാണ, വരുണ് ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട കൊൽക്കത്തയ്ക്ക് സുനിൽ നരെയ്ൻ്റെ ഇന്നിംഗ്‌സ് (56 പന്തിൽ 109) കൂറ്റൻ സ്‌കോർ സമ്മാനിച്ചു. രാജസ്ഥാന് വേണ്ടി ആവേശ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിലിപ്പ് സാൾട്ട്, സുനിൽ നരെയ്ൻ, അംഗ്കൃഷ് രഘുവംഷി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, മിച്ചൽ സ്റ്റാർക്ക്, വരുൺ ചക്രവർത്തി, ഹർഷിത് റാണ.

രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), റയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ, രവിചന്ദ്രൻ അശ്വിൻ, ട്രെൻ്റ് ബോൾട്ട്, അവേഷ് ഖാൻ, കുൽദീപ് സെൻ, യുസ്‌വേന്ദ്ര ചാഹൽ.