സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്

0
188

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. നാലാം റാങ്ക് മലയാളിയായ എറണാകുളത്ത് നിന്നുള്ള സിദ്ധാർത്ഥ് റാം കുമാറിന്. നിരവധി മലയാളികൾ ആദ്യ റാങ്കുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ലഖ്‌നൗവിൽ നിന്നുള്ള ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്ക് നേടി.

വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പി പി (40 റാങ്ക്), രമ്യ ആർ ( 45 റാങ്ക്), ബിൻ ജോ പി ജോസ് (59 റാങ്ക്), പ്രശാന്ത് എസ് (78 റാങ്ക്), ആനി ജോർജ് (93 റാങ്ക്), ജി ഹരിശങ്കർ (107 റാങ്ക്), ഫെബിൻ ജോസ് തോമസ് (133 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍.