ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു

0
81

ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു. കോഴിക്കോട് കരിപ്പൂര്‍ വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ 3,73,000 രൂപയാണ് നല്‍കേണ്ടത്.

കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണം. വിമാനനിരക്കിലെ വ്യത്യാസമാണ് വര്‍ദ്ധനവിന് കാരണം.

കൊച്ചി വഴി പോകുന്നവര്‍ 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ 3,38,000 രൂപയും നല്‍കണം.

കരിപ്പൂരില്‍ നിന്നും പോകുന്ന ഹജ്ജ് യാത്രികരില്‍ നിന്നും അധിക നിരക്ക് ഇടാക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം.