പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി മാഞ്ചസ്റ്റർ സിറ്റി

0
184

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലൂട്ടൺ ടൗണിനെതിരെ ഗോൾ നേടിയ മാഞ്ചസ്റ്റർ സിറ്റി പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം.

മതേവു കൊവാസിച്, എർലിങ് ഹാളണ്ട്, ജെറമി ഡോക്കു, ജോസ്‌കോ ഗ്വാർഡിയോൾ എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. ലുട്ടൺ താരം ഹാഷിയോക്കയുടെ സെൽഫ് ഗോളും ചേർന്നതോടെ പട്ടിക പൂർത്തിയായി.

റോസ് ബാർക്ലിയാണ് ലുട്ടണായി ആശ്വാസ ഗോൾ കണ്ടെത്തിയത്. ജയത്തോടെ 73 പോയിന്റുമായി സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഒരു കളി കുറവ് കളിച്ച ആഴ്‌സണലിനും ലിവർപൂളിനും 71 പോയിന്റ് വീതമാണുള്ളത്.