ഇസ്രായേലിന് നേരെ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ച് ഇറാൻ. രാജ്യം അതീവ ജാഗ്രതയിലാണെന്നും എല്ലാം നിരീക്ഷിച്ചു വരികയാണെന്നും ഇസ്രായേൽ അറിയിച്ചു. രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഏത് ആക്രമണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു.
സംഘർഷഭീതിയിൽ ഇസ്രായേൽ വിമാനത്താവളങ്ങളും സ്‌കൂളുകളും അടച്ചു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഇസ്രയേലിനെ പൂർണമായി പിന്തുണയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു.
സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഏപ്രില്‍ ഒന്നിന് നടന്ന ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ ആണ് ആക്രമണത്തിന് പിന്നിലെന്നും പകരംവീട്ടുമെന്ന് ഇറാന്‍ നേരത്തെ പറഞ്ഞിരുന്നു.