പാലക്കാട് ഇടിഞ്ഞുതാഴ്ന്ന കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു

0
113

പാലക്കാട് തേങ്കുറിശ്ശി തെക്കുകരയിൽ ശുചീകരണത്തിനിടെ ഇടിഞ്ഞുതാഴ്ന്ന കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു. തെക്കേക്കര സ്വദേശി സുരേഷിൻ്റെ മൃതദേഹമാണ് കിണറ്റിൽ നിന്ന് പുറത്തെടുത്തത്.

ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കിണറ്റിൽ കുടുങ്ങിയ സുരേഷിനെ രണ്ട് മണിക്കൂറിലേറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. പഞ്ചായത്ത് കിണർ വൃത്തിയാക്കാൻ പോയ മറ്റു നാലുപേരും രക്ഷപ്പെട്ടു.