ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിൽ 2 മലയാളികളും

0
162

ഇറാൻ പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധമുള്ള ചരക്കുകപ്പലിൽ 17 ഇന്ത്യക്കാരുൾപ്പെടെ 25 ജീവനക്കാരും അതിൽ 2 പേരും മലയാളികളാണ്. ജീവനക്കാരുടെ മോചനത്തിനായി നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. എംസിഎസ് ഏരീസ് എന്ന കണ്ടെയ്‌നർ കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ നാവികസേനയുടെ പ്രത്യേക സംഘം പിടികൂടിയത്.

യുഎഇ തീരത്ത് ഇറാൻ റെവല്യൂഷണറി ഗാർഡുകൾ പിടിച്ചെടുത്ത കപ്പലിലെ 25 ജീവനക്കാരിൽ 17 പേർ ഇന്ത്യക്കാരാണ്, ഇതിൽ കോഴിക്കോടും പാലക്കാടും സ്വദേശികളായ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ മോചിപ്പിക്കാനായി നയതന്ത്ര തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ടെഹ്‌റാനിലെയും ഡില്ലിയിലെയും ഇറാൻ അധികൃതരുമയായ് ചർച്ച നടത്തുകയാണെന്നു കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു.

ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്‌തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ. സമുദ്രതിർത്തി ലംഘിച്ചതിനെത്തുടർന്നാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. ഹെലിബോൻ ഓപ്പറേഷൻ നടത്തിയാണ് കപ്പൽ പിടിച്ചെടുത്തത്…ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്നർ കപ്പലാണ് എംഎസ്സി ഏരീസ്. ഏപ്രിൽ ഒന്നിന് സിറിയൻ തലസ്ഥാനമായ ദമസ്‌കസിലെ ഇറാൻ എം ബസി ആക്രമിച്ചതോടെ ഇസ്രായേലിനെതിരെ ഇറാന്റെ തിരിച്ചടിയുണ്ടാകുമെന്ന സൂചനകൾക്ക് പിന്നാലെയാണ് സംഭവമുണ്ടായത്.

യുകെഎംടിഒയും മറ്റ് ഏജൻസികളും നൽകിയ വിവരങ്ങൾ അറിയാമെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കപ്പൽ ഇറാൻ സേന പിടിച്ചെടുത്ത റിപ്പോർട്ട് ഇസ്രയേലും ശരിവച്ചിട്ടുണ്ട്. കപ്പൽ റാഞ്ചിയതിനുള്ള പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇസ്രയേൽ സേന വക്താവ് വ്യക്തമാക്കി.തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രയേലിനെതിരെയുള്ള ആക്രമണത്തിൽ നിന്നും വിട്ടുനിൽക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇറാനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ആവശ്യമെങ്കിൽ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.അതേസമയം പശ്ചിമേഷ്യയിൽ ഉയർന്നു വരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാന്റെ വ്യോമമേഖല ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ് എയർ ഇന്ത്യ. ഡൽഹിയിൽനിന്ന് ലണ്ടനിലേക്ക് ഇന്ന് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ഇറാന്റെ വ്യോമാതിർത്തി ഒഴിവാക്കാനായി കൂടുതൽ ദൂരം സഞ്ചരിച്ചതായാണ് ഫ്ളൈറ്റ് റഡാർ നൽകുന്ന വിവരം പിടിച്ചെടുത്ത കപ്പൽ ഇറാൻ തീരത്തേക്ക് മാറ്റിയിട്ടുണ്ട്.