റാഷിദ് ഖാൻ്റെ വിജയ ഷോട്ടിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് ജയം

0
186

ഐപിഎല്ലിൽ അഞ്ചാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ രാജസ്ഥാനെ മൂന്നു വിക്കറ്റിന് ​തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. രജസ്ഥാന്റെ ഒപ്പമെന്ന കരുതിയിരുന്ന മത്സരമാണ് തോറ്റത്. അവസാന ഓവറുകളിൽ റഷീദ് ഖാനും തെവാട്ടിയും എത്തി വിജയം ​ഗുജറാത്തിന് സമ്മാനിക്കുകയായിരുന്നു.

ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാനെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു.ഗുജറാത്ത് ടൈറ്റൻസിന് 197 റൺസ് വിജയലക്ഷ്യമാണ് രാജസ്ഥാൻ മുന്നോട്ടുവെച്ചത്. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി വിജയം ​ഗുജറാത്ത് സ്വന്തമാക്കി. റിയാൻ പരാഗിൻറെയും ക്യാപ്റ്റൻ സഞ്ജു സാസണിൻറെയും അർധസെഞ്ചുറികളുടെ മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടിയത്. ​എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ​ഗുജറാത്തിന് ക്യാപ്റ്റന്റെ ​ഗില്ലിന്റെ മികച്ച പ്രകടനമാണ് ടീമിന് കരുത്തായത്. 44 പന്തിൽ 72 റൺസെടുത്താൻ ക്യാപ്റ്റ മടങ്ങിയത്.

അവസാന ഓവറുകളിൽ ഖാനും തെവാട്ടിയും ചേർന്ന് രാജസ്ഥാനെ വെള്ളം കുടിപ്പിച്ചു. തെവാട്ടിയ 11 പന്തുകളിൽ നിന്ന് 22 റൺസെടുത്താണ് മടങ്ങിയത്. റഷീദ് ഖാൻ 11 പന്തുകളിൽ 24 റൺസെടുത്ത് ഔട്ടാകാതെ നിന്നു. രാജസ്ഥാനായി കുൽദീപ് സെൻ നാല് ഓവറിൽ 41 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന റിയാൻ പരാഗ്-സഞ്ജു സാംസൺ കൂട്ടുകെട്ടാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 48 പന്തിൽ 76 റൺസെടുത്ത റിയാൻ പരാഗ് ഒരിക്കൽ കൂടി രാജസ്ഥാൻറെ ടോപ് സ്കോററായപ്പോൾ മൂന്നാമനായി ഇറങ്ങി 38 പന്തിൽ 68 റൺസെടുത്ത് സഞ്ജു പുറത്താകാതെ നിന്നു. ഗുജറാത്തിനുവേണ്ടി റാഷിദ് ഖാൻ നാലോവറിൽ 18 റൺസിന് ഒരു വിക്കറ്റെടുത്തു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 130 റൺസാണ് നേടിയത്. ടൂർണമെന്റിൽ മൂന്നാം തവണയാണ് സഞ്ജു അർധ സെഞ്ചറി നേടുന്നത്. പരാഗ് 34 പന്തിലും സഞ്ജു 31 പന്തിലും അർധ സെഞ്ചറി പൂർത്തിയാക്കി.

കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി തിളക്കത്തിലിറങ്ങയ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും വലിയ സംഭാവനകൾ നൽകാതെ നേരത്തെ തന്നെ ഡ്രസ്സിംഗ് റൂമിൽ തിരിച്ചെത്തി. ജയ്‌സ്വാൾ 24 റൺസും ബട്ലർ 8 റൺസുമാണ് നേടിയത്. മഴ കാരണം10 മിനിറ്റ് വൈകിയാണ് മത്സരം തുടങ്ങിയത്.

പ്ലേയിങ് ഇലവൻ

ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മൻ ഗിൽ, സായ് സുദർശൻ, വിജയ് ശങ്കർ, അഭിനവ് മനോഹർ, മാത്യു വെയ്ഡ്, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, ഉമേഷ് യാദവ്, സ്പെൻസർ ജോൺസൻ, നൂർ അഹമ്മദ്, മോഹിത് ശർമ.‌

രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്‌വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിംറോൺ ഹെറ്റ്മെയർ, രവിചന്ദ്രൻ അശ്വിൻ, ട്രെൻഡ് ബോൾട്ട്, ആവേശ് ഖാൻ, കുൽദീപ് സെൻ, യുസ്‌വേന്ദ്ര ചഹൽ.