നെടുമ്പാശേരിയിൽ ഗുണ്ടാനേതാവ് വെട്ടേറ്റു മരിച്ചു

0
165

നെടുമ്പാശേരിയിൽ ഗുണ്ടാനേതാവ് വിനു വിക്രമൻ വെട്ടേറ്റു മരിച്ചു. പുലർച്ചെ രണ്ട് മണിയോടെ ചെങ്ങമനാട് വെച്ചായിരുന്നു കൊലപാതകം. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം.

വിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റിയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് വിനു വിക്രമൻ.

2019ൽ അത്താണിയിൽ ബിനോയ് എന്ന ഗില്ലാപ്പി എന്ന ഗുണ്ടാസംഘത്തലവനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിനു വിക്രമൻ.