മദ്യപാനത്തിനിടയില്‍ ഉണ്ടായ തർക്കം; യുവാവിന്‌‍റെ അടിയേറ്റ് അയല്‍വാസി മരിച്ചു

0
170

പാലക്കാട് പാഴികോട് മദ്യപാനത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തിനിടെ യുവാവിന്‌‍റെ അടിയേറ്റ് അയല്‍വാസി മരിച്ചു. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ചിറ്റിലഞ്ചേരി സ്വദേശി രതീഷ് ആണ് മരിച്ചത്. രതീഷിന്റെ അയല്‍വാസി നൗഫല്‍ ആലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

മരിച്ച രതീഷും നൗഫലും ബുധനാഴ്ച രാവിലെ മുതല്‍ മദ്യപിച്ചിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രതീഷിന്റെ വീടിന്റെ മുന്നില്‍വെച്ചായിരുന്നു സംഭവം. മദ്യലഹരിയില്‍ ആയതിനാല്‍ കസ്റ്റഡിയിലുള്ള നൗഫലില്‍ നിന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ കൂടുതല്‍ വിവരമൊന്നും ലഭിച്ചിട്ടില്ല.