കിഫ്‌ബി കേസിലെ ഹൈക്കോടതി വിധി ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തിപ്പിടിച്ചെന്ന് തോമസ് ഐസക്

0
203

കിഫ്ബി മസാല ബോണ്ട് കേസിലെ ഇഡി സമൻസിനെതിരായ ഹർജിയിലെ ഹൈക്കോടതി വിധി ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തിപ്പിടിച്ചതാണെന്ന് ഡോ ടി എം തോമസ് ഐസക് . എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ സമൻസ് ജനാധിപത്യത്തെ അട്ടിമറിക്കാനാണെന്ന് അദ്ദേഹം പ്രതികരിച്ചു. കിഫ്ബി, ഫണ്ട് വിനിയോഗം സംബന്ധിച്ച്, വിശദീകരണം നൽകണമെന്നും തോമസ് ഐസക് വ്യക്തമാക്കി.

വിധി പകർപ്പ് ലഭിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും തോമസ് ഐസക് പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്കിനെ ചോദ്യം ചെയ്യരുതെന്ന് ഇഡിയോട് കോടതി നിർദേശിച്ചു. സ്ഥാനാർഥിയെ ശല്യപ്പെടുത്തരുതെന്നും കോടതി പറഞ്ഞു. ചോദ്യം ചെയ്യലിന് എന്ന് ഹാജരാകുമെന്ന് അറിയിക്കാൻ തോമസ് ഐസക്കിനോട് ഇഡി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിൻ്റെയും കിഫ്ബിയുടെയും ഹർജികൾ വിശദമായ വാദം കേൾക്കുന്നതിനായി മെയ് 22ലേക്ക് മാറ്റി.

ചോദ്യം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കഴിയട്ടെയെന്ന് ഹൈക്കോടതി വ്യക്തമാക്കി. തോമസ് ഐസക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കേസ് ഇഡിക്ക് അന്വേഷിക്കാമെന്നും കോടതി നിർദേശിച്ചു.