കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി; മദ്യനയ കേസിൽ പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തം

0
209

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളിൽ കവിതയ്ക്ക് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റൂസ് അവന്യൂ കോടതിയിലെ സിബിഐ പ്രത്യേക ജഡ്ജി കാവേരി ബവേജ ജാമ്യാപേക്ഷ തള്ളിയത്.

തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനും തെളിവുണ്ടെന്നും കോടതി പറഞ്ഞു. മാർച്ച് 15നാണ് കവിതയെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡി ഇന്ന്.