ഹെറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറി

0
167

ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നേരത്തെ, ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതികൾ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. ഹൈറിച്ച് കമ്പനി ഉടമ കെ.ഡി.പ്രതാപനും ഭാര്യ ശ്രീനയും കൊച്ചി ഇ.ഡി ഓഫീസിൽ എത്തിയിരുന്നു.

മണി ചെയിൻ മാർക്കറ്റിംഗ് വഴി 1.63 ലക്ഷം നിക്ഷേപകരിൽ നിന്ന് 1630 കോടി രൂപ തട്ടിയെടുത്തതായി തൃശൂർ ചേർപ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിൽ പറയുന്നു.

ഇതേകുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഇതിൻ്റെ ഭാഗമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് മുങ്ങിയ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതികളോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചു.