മുൻ കേന്ദ്രമന്ത്രി ബീരേന്ദർ സിംഗ് ബിജെപി വിട്ട് കോൺഗ്രസിലേക്ക്

0
667

മുൻ കേന്ദ്രമന്ത്രി ബീരേന്ദർ സിംഗ് ബിജെപി വിട്ട് കോൺഗ്രസിലേക്ക്. മകൻ ബ്രിജേന്ദ്ര സിംഗ് കോൺഗ്രസിൽ ചേർന്ന് ഒരു മാസത്തിന് ശേഷമാണ് സിംഗ് കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചത്. ഭാര്യയും ഹരിയാന മുൻ ബിജെപി എംഎൽഎയുമായ പ്രേം ലതാ സിംഗും പാർട്ടി വിട്ടു.

ബീരേന്ദർ സിംഗ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് രാജിക്കത്ത് സമർപ്പിച്ചതായി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. താനും ഭാര്യയും നാളെ കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. 78 കാരനായ സിംഗ് ഹരിയാനയിലെ പ്രമുഖ രാഷ്ട്രീയക്കാരനാണ്. ബിജെപിയിൽ നിന്ന് രാജിവെച്ചതിന് ശേഷം സിംഗ് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസുമായുള്ള നാല് പതിറ്റാണ്ട് നീണ്ട ബന്ധം ഉപേക്ഷിച്ച് 10 വർഷം മുമ്പാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. മകൻ ബിജെപി വിട്ട് മാർച്ച് 10ന് കോൺഗ്രസിൽ ചേർന്നതോടെ സിംഗും കോൺഗ്രസിൽ ചേരുമെന്ന് സൂചനയുണ്ടായിരുന്നു.

42 വർഷം കോൺഗ്രസിനൊപ്പമായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ 2014ൽ അദ്ദേഹത്തിന് ബിജെപിയിൽ ചേരേണ്ടി വന്നു. ബിജെപിയിൽ ചേർന്നതിന് ശേഷമാണ് ആ പാർട്ടിയുടെ പ്രത്യയശാസ്ത്രം വ്യത്യസ്തമാണെന്ന് എനിക്ക് മനസ്സിലായത്. ഒരു വലിയ വിടവ് ഉണ്ടെന്ന് പിന്നീട് എനിക്ക് തോന്നി. പാർട്ടിക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവരെ ബിജെപി പരിഗണിക്കുന്നില്ലെന്നും രാജിയുടെ കാരണം വ്യക്തമാക്കി സിംഗ് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.