ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് വിജയം

0
234

ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് വിജയം. വിരാജ് കോലി ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 6 വിക്കറ്റും 5 പന്തും ശേഷിക്കെ മറികടന്നു. രാജസ്ഥാനു വേണ്ടി ജോസ് ബട്ട്‌ലർ സെഞ്ചുറിയും സഞ്ജു സാംസൺ അർധസെഞ്ചുറിയും നേടി.

തകര്‍പ്പന്‍ പ്രകടനമാണ് ഇന്ന് ഇരുടീമുകളും കാഴ്ച വച്ചത്. രാജസ്ഥാന് ഇത് തുടര്‍ച്ചയായ നാലാം ജയമാണ്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ജയ്‌സ്വാളിനെ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ സഞ്ജു-ബട്‌ലര്‍ സഖ്യം 148 റണ്‍സിന്റെ കൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പാണ് മുന്നോട്ടുവച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിന് കരുത്തായുണ്ടായിരുന്നത് രാജസ്ഥാനെതിരെ നടന്ന ഐപിഎല്‍ മത്സത്തില്‍ പുത്തന്‍ സെഞ്ച്വറി കരുത്തില്‍ വിരാട് കൊഹ്ലി. 2024 ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി നേട്ടമാണ് വിരാട് കൊഹ്ലിയിലൂടെ സംഭവിച്ചത്. ഐപിഎല്ലില്‍ കൊഹ്ലി നേടുന്ന എട്ടാമത്തെ സെഞ്ച്വറിയാണ് ഇത്. 67 പന്തിലാണ് സെഞ്ച്വറി നേട്ടം. 12 ഫോറും 4 സിക്‌സും അടങ്ങുന്നതാണ് കൊഹ്ലിയുടെ ഇന്നിംഗ്‌സ്.

വിരാട് കൊഹ്ലിയുടെ സെഞ്ച്വറി കരുത്തില്‍ രാജസ്ഥാനെതിരെ 183 റണ്‍സാണ് ബംഗളൂരു നേടിയത്. ആദ്യ മൂന്ന് മത്സരത്തിലും വിജയം നേടിയ രാജസ്ഥാന്‍ വിജയത്തുടര്‍ച്ച പ്രതീക്ഷിച്ചാണ് ഇന്ന് കളിക്കാനിറങ്ങിയത്. ഈ സീസണില്‍ ഒരു വിജയം മാത്രമാണ് ബംഗളൂരുവിന് സ്വന്തമാക്കാനായത്.

ലോകകപ്പ് ടി ട്വന്റി ക്രിക്കറ്റ് നടക്കുന്ന വര്‍ഷം വിരാട് കൊഹ്ലിയുടെ ഈ മിന്നുന്ന ഫോം ഇന്ത്യന്‍ ക്രിക്കറ്റിനും ആവേശം പകരുന്നതാണ്. 2022ലെ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് അന്താരാഷ്ട്ര ടി20യിലെ കൊഹ്ലിയുടെ ഏക സെഞ്ച്വറി. ഇതോടെ ഐപിഎല്ലില്‍ 7500 റണ്‍സ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡും കൊഹ്ലി സ്വന്തമാക്കി.