ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട പിബി അനിതയ്ക്ക് പുനര്‍ നിയമന ഉത്തരവ്

0
127

കോഴിക്കോട് മെഡിക്കല്‍ കോളഡ് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട നഴ്‌സ് പി ബി അനിതയ്ക്ക് പുനര്‍നിയമന ഉത്തരവ്. സർക്കാരിന്റെ നിർദേശപ്രകാരമാണ് നിയമന ഉത്തരവ് നല്‍കിയത്. കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ കോഴിക്കോട് തന്നെയായിരിക്കും നിയമനം.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടതോടെയാണ് അനിതയ്ക്ക് വീണ്ടും നിയമനം നല്‍കുന്നതിനുള്ള വഴി തുറന്നത്. നിയമോപദേശത്തോടെ നിയമന നടപടി ഉടന്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.

കോടതി അന്തിമ വിധി വരും വരെ കോഴിക്കോട് നിമയമനം നല്‍കാന്‍ സര്‍ക്കാര്‍ ഡിഎഇക്കു നിര്‍ദേശം നല്‍കി. ഡിഎംഇ റിവിഷന്‍ ഹര്‍ജി തീരുമാനം വന്ന ശേഷം നിയമനം നല്‍കാം എന്ന നിലപാടില്‍ ആയിരുന്നു. ഇവരുടെ സ്ഥലം മാറ്റത്തിന് എതിരായ ഹര്‍ജിയില്‍ ഹൈകോടതി ഉത്തരവ് ഇട്ടിരുന്നു.