പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും മരിച്ച നിലയിൽ കണ്ടെത്തി

0
198

പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും മരിച്ച നിലയിൽ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി സിന്ധു(35 ) , വാൽക്കുളമ്പ് സ്വദേശി വിനോദ്(53) എന്നിവരാണ് മരിച്ചത്. തൃശൂർ പീച്ചി പോത്തുചാടിക്ക് സമീപം ഉൾ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

മാർച്ച് 27മുതലാണ് ഇരുവരേയും കാണാതായതാണ്. സംഭവത്തിൽ വടക്കുംഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിനോദിന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു.

സിന്ധുവിന്റെ മൃതദേഹം സമീപത്ത് കുറ്റികാട്ടിൽ നിന്നാണ് കണ്ടെത്തിയത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.