റിയാസ് മൗലവി വധക്കേസ്; വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

0
57

റിയാസ് മൗലവി വധക്കേസിൽ പ്രതികളായ മൂന്ന് ആർഎസ്എസ് പ്രവർത്തകരെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണക്കോടതിയുടെ ഉത്തരവ് ഞെട്ടിപ്പിക്കുന്നതാണെന്നും ശിക്ഷിക്കാൻ മതിയായ തെളിവുകളുണ്ടെന്നും സർക്കാർ വാദിച്ചു. നേരത്തെ അപ്പീൽ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.

കാസർകോട് ചൂരി മദ്രസ അധ്യാപകൻ മുഹമ്മദ് റിയാസ് മൗലവി(27)നെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. അപ്പു എന്ന അജേഷ്, നിതിൻകുമാർ, അഖിലേഷ് എന്നിവരെ സംശയത്തിൻ്റെ ആനുകൂല്യത്തിൽ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചു.

2017 മാർച്ച് 21നാണ് റിയാസ് മൗലവി പള്ളിയിലെ വസതിയിൽ വെട്ടേറ്റ് മരിച്ചത്. ജാമ്യം ലഭിക്കാതിരുന്ന പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.