ഊബർ ഓട്ടോയിൽ 10 കിലോമീറ്റർ സഞ്ചരിച്ച യാത്രക്കാരന് ലഭിച്ചത് 1,03,11,055 രൂപയുടെ ബില്

0
227

ഊബർ ഓട്ടോയിൽ 10 കിലോമീറ്റർ സഞ്ചരിച്ച യാത്രക്കാരന് ലഭിച്ചത് 1,03,11,055 രൂപയുടെ ബില്. ഊബർ ഓട്ടോയെ ആശ്രയിച്ച് നോയിഡയിലെ ഒരു യാത്രക്കാരന് ഏഴ് കോടി രൂപയുടെ ബില്ല് ലഭിച്ചത് സോഷ്യൽ മീഡിയയിൽ ഈയിടെ വൈറലായിരുന്നു. വ്ലോഗർ ശ്രീരാജ് നിലേഷ് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് അനുഭവം പങ്കുവെച്ചത്.

ബെംഗളൂരുവിൽ 10 കിലോമീറ്റർ ഓട്ടോ യാത്രയ്ക്ക് യൂബർ ഒരു കോടി രൂപ ഈടാക്കിയതായി അദ്ദേഹം പറയുന്നു. കെആർ പുരത്തെ ടിൻ ഫാക്ടറിയിൽ നിന്ന് കോറമംഗലയിലേക്ക് പോകാൻ താനും ഭാര്യ മാനസയും ആപ്പ് ഉപയോഗിച്ച് ഓട്ടോറിക്ഷ ബുക്ക് ചെയ്തതായിരുന്നു. 207 രൂപയായിരുന്നു നിരക്ക്.

എന്നാൽ, ലക്ഷ്യസ്ഥാനത്തെത്തി പണമടയ്ക്കാൻ ക്യുആർ കോഡ് സ്‌കാൻ ചെയ്‌തപ്പോൾ 1,03,11,055 രൂപ ബില്ലായി ലഭിച്ചു. ബില്ല് കണ്ട് ഓട്ടോ ഡ്രൈവർ പോലും ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ യൂബറിൻ്റെ കസ്റ്റമർ കെയർ പ്രതികരിച്ചില്ലെന്നും അതിന് തെളിവായാണ് വീഡിയോ ചിത്രീകരിച്ചതെന്നും ശ്രീരാജ് നിലേഷ് വീഡിയോയിൽ പറയുന്നു.