എഎപിയുടെ നാല് മുതിർന്ന നേതാക്കളെ കൂടി അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി മന്ത്രി അതിഷി

0
146

ആം ആദ്മി പാർട്ടിയുടെ (എഎപി) നാല് മുതിർന്ന നേതാക്കളെ കൂടി അടുത്ത രണ്ട് മാസത്തിനുള്ളിൽ അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി മന്ത്രി അതിഷി. ആം ആദ്മി പാർട്ടിയെ തകർക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്നും, തന്നെയും ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്, എഎപി എംപി രാഘവ് ഛദ്ദ, പാർട്ടി എംഎൽഎ ദുർഗേഷ് പഥക് എന്നിവരെയും അറസ്റ്റ് ചെയ്യാൻ ഭരണകക്ഷി പദ്ധതിയിടുന്നതായും അവർ പറഞ്ഞു.

ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡിയെ ഉപയോഗിച്ച് ജയിലിൽ അടക്കുമെന്ന് പറഞ്ഞതായി അതിഷി സൂചിപിച്ചു. ഡൽഹിയിൽ ആംആദ്മി പാർട്ടിയെ തകർക്കാൻ ബിജെപി വീണ്ടും ഓപ്പറേഷൻ താമര ആരംഭിച്ചതയാണ് പാർട്ടി നേതാക്കൾ ആരോപിക്കുന്നത്. ഇന്നലെ ഡൽഹി നിയമസഭയിൽ ആംആദ്മി എംഎൽഎ ഋതുരാജ് ഝാ പാർട്ടിയിൽ ചേരാൻ ബിജെപി 25 കോടി വാഗ്ദാനം ചെയ്തിരുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് ഇന്ന് അതിഷിയും വെളിപ്പെടുത്തൽ നടത്തിയത്.

ബിജെപിയിൽ ചേർന്നിലെങ്കിൽ ഇഡിയെ ഉപയോഗിച്ച് ജയിലിൽ അടയ്ക്കുമെന്ന് പറഞ്ഞതായുള്ള ഗുരുതര ആരോപണവും ഉന്നയിച്ചു. വരുന്ന ദിവസങ്ങളിൽ തന്റെ വസതിയിൽ ഇഡിയുടെ പരിശോധന ഉണ്ടാകുമെന്നും അതിന് ശേഷം ജയിലിൽ അടിക്കുമെന്നുമാണ് അതിഷി പറഞ്ഞത്.

ആംആദ്മിയുടെ ആരോപണങ്ങൾ വ്യാജമെന്നാണ് ബിജെപിയുടെ മറുപടി. എന്തുകൊണ്ട് ഈ കാര്യങ്ങളിൽ പോലീസിനെ സമീപിക്കുന്നില്ല എന്നും ബിജെപി ചോദിച്ചു. മദ്യനയ അഴിയമതിക്കേസിൽ കെജ്രിവാളിന്റെ ഫോണിലെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇഡി നീക്കം ആരംഭിച്ചിട്ടുണ്ട്. ഇ ഡി കസ്റ്റഡിയും അറസ്റ്റും ചോദ്യം ചെയ്തു കെജ്രിവാൾ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി നാളെ പരിഗണിക്കും.