തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

0
64

തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കോട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന്.

1975ൽ ജനിച്ച ടി സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കമൽഹാസൻ്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജരായാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് ഒരു തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് കടന്നു.

വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017) തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായ ഭഗവാൻ, മമ്മൂട്ടി നായകനായ ഡാഡി കൂൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.