ഭൂതം, പിശാച് എന്നിങ്ങനെ ഭാര്യയെ വിളിക്കുന്നത് ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് പാട്‌ന ഹൈക്കോടതി

0
139

ഭൂതം, പിശാച് എന്നിങ്ങനെ ഭാര്യയെ വിളിക്കുന്നത് ഐപിസി സെക്ഷന്‍ 498 എ പ്രകാരം ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് പാട്‌ന ഹൈക്കോടതി.

പങ്കാളികള്‍ ഉപയോഗിക്കുന്ന മോശം വാക്കുകള്‍ വിവാഹമോചന കേസുകളിലെ ക്രൂരതയുടെ പരിധിയില്‍ വരില്ലെന്ന് ജസ്റ്റിസ് ബിബേക് ചൗധരി പറഞ്ഞു.

’’ ഒരു വ്യക്തിയെ ഭൂതം, പിശാച് എന്ന് വിളിക്കുന്നത് ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് എതിര്‍ഭാഗം അഭിഭാഷകന്‍ പറയുന്നത് കേട്ടു. ആ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറല്ല. പ്രശ്‌നങ്ങളുള്ള ദാമ്പത്യത്തില്‍ പങ്കാളികള്‍ പരസ്പരം മോശം വാക്കുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. അത്തരം ആരോപണങ്ങളെ ക്രൂരതയുടെ പരിധിയില്‍ കൊണ്ടുവരാനാകില്ല,’’ കോടതി പറഞ്ഞു.