ബാൾട്ടിമോർ പാലം തകർച്ച; ഇന്ത്യൻ വംശജരെ അധിക്ഷേപിച്ച് കാർട്ടൂൺ

0
196

ബാൾട്ടിമോർ പാലം തകർന്ന സംഭവത്തിന് പിന്നാലെ ഇതുമായി ബന്ധപെട്ടു ഇന്ത്യക്കാരെ മോശമായി ചിത്രീകരിക്കുന്ന ‘വംശീയ’ കാർട്ടൂൺ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വൻ പ്രതിഷേധമാണ് കാർട്ടൂണിനെതിരെ ഉയരുന്നത്.

സിംഗപ്പൂരിൽ നിന്നുള്ള കണ്ടെയ്‌നർ കപ്പൽ ഡാലി ചൊവ്വാഴ്ചയാണ് വൈദ്യുതി നഷ്ടപ്പെട്ട് പാലത്തെ പിന്തുണയ്ക്കുന്ന കോൺക്രീറ്റ് തൂണിൽ ഇടിച്ചത്. നിമിഷങ്ങൾക്കകം പാലം മുഴുവനും തകരുകയും ഏകദേശം 50 അടിയോളം തണുത്ത വെള്ളത്തിലേക്ക് വീഴുകയും ചെയ്തു.

ബൈഡൻ കപ്പലിലെ ജീവനക്കാരെ പ്രശംസിച്ചു. ജീവനക്കാരുടെ പെട്ടെന്നുള്ള ഇടപെടലും മെയ്‌ഡേ കോളും, പാലത്തിലേക്കുള്ള ഗതാഗതം നിർത്താൻ അധികാരികളെ സഹായിച്ചു. ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു,

ഒരു ദിവസത്തിനുശേഷം, യുഎസ് ആസ്ഥാനമായുള്ള ഒരു വെബ്‌കോമിക് സംഭവം ചിത്രീകരിക്കുന്ന ഒരു കാർട്ടൂൺ പുറത്തുവിട്ടിരുന്നു. മേൽവസ്ത്രം ധരിക്കാതെ നീളമുള്ള ഒരു ലങ്കോട്ടി മാത്രം ധരിച്ച് നിലവിളിച്ചുകൊണ്ട് നിൽക്കുന്ന തരത്തിലാണ് കാർട്ടൂണിൽ ഇന്ത്യക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് വിമർശനങ്ങൾ ഉയർന്നിരുന്നു.

4.2 ദശലക്ഷം കാഴ്ചകളും 2k കമൻ്റുകളും നേടിയ ഗ്രാഫിക് വൈറലായി. ഇന്ത്യക്കാരെ വംശീയമായി ചിത്രീകരിച്ചതിന് മാത്രമല്ല, കപ്പൽ ജീവനക്കാരെ തുരങ്കം വച്ചതിനും അക്കൗണ്ട് വിമർശിക്കപ്പെടുന്നുണ്ട്. കാർട്ടൂൺ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ സഞ്ജീവ് സന്യാൽ, ‘സംഭവസമയത്ത് ഒരു പ്രാദേശിക പൈലറ്റാണ് കപ്പൽ നയിച്ചത്’ എന്ന് എക്സിൽ എഴുതി.

കാറുകളും ഹെവി ഫാം ഉപകരണങ്ങളും ഉൾപ്പെടെ രാജ്യത്തെ ഏറ്റവും വലിയ വാഹനങ്ങൾ കൈകാര്യം ചെയ്യുന്ന തുറമുഖമാണ് ബാൾട്ടിമോർ എന്നതിനാൽ പാലം തകർച്ച യുഎസ് സമ്പദ്‌വ്യവസ്ഥയിൽ വലിയ ആഘാതം സൃഷ്ടിക്കുമെന്ന് യുഎസ് ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിഗീഗ് പറഞ്ഞു. ഏകദേശം 100 മുതൽ 200 മില്യൺ ഡോളറാണ് തുറമുഖം വഴി പ്രതിദിനം വന്നിരുന്നത്.