ചരിത്രത്തിലാദ്യമായി പവന് വില അരലക്ഷം കടന്നു

0
126

ചരിത്രത്തിലാദ്യമായി പവന് വില അരലക്ഷം കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇപ്പോൾ 50,400 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 6300 രൂപയാണ്. ആഗോള വിപണിയിലെ ഡിമാൻഡാണ് വില ഉയരാൻ കാരണം. കേരളത്തിൽ വിവാഹ സീസൺ ആരംഭിക്കാനിരിക്കെ പവൻ്റെ വില 50,000 കടന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കി.

കഴിഞ്ഞ ദിവസങ്ങളിലെ വിലയിൽ പ്രകടമായ വർധനവ് കണ്ടതോടെ പവൻ്റെ വില ഉടൻ അരലക്ഷം കടക്കുമെന്നായിരുന്നു വിപണി നിരീക്ഷകരുടെ അഭിപ്രായം. മാർച്ച് 29ന് 1040 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 49,360 രൂപയായിരുന്നു വില.

ചൊവ്വാഴ്ച 48,920 രൂപയായിരുന്നു സംസ്ഥാനത്ത് സ്വർണ വില. എന്നാൽ ബുധനാഴ്ച അത് വില 49,080 രൂപയായി കൂടി. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വില. പവൻ്റെ വില പുതിയ റെക്കോർഡിലെത്തിയതോടെ വരും ദിവസങ്ങളിൽ വില കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.