മാഹിക്കാരെ അധിക്ഷേപിച്ച് വിവാദ പ്രസംഗം; പി.സി ജോര്‍ജിനെതിരെ കേസ്

0
136

എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മാഹിക്കാരെയും സ്ത്രീകളെയും അധിക്ഷേപിച്ച് വിവാദ പ്രസംഗം നടത്തിയത്തിന് പി.സി ജോര്‍ജിനെതിരെ കേസ്.

കലാപാഹ്വാനത്തിനാണ് കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. സിപിഐഎം മാഹി ലോക്കല്‍ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. മാഹി പൊലീസും ജോര്‍ജിനെതിരെ കേസ് എടുത്തിരുന്നു.

21ന് വൈകിട്ട് 7ന് മുതലക്കുളം മൈതാനിയിൽ നടന്ന കൺവെൻഷനിലാണ് പി.സി.ജോർജ് വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ ജോർജിനെതിരെ മാഹിയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.