അച്ഛനെ ട്രെയിൻ തട്ടിയും മക്കളെ വീട്ടിലും മരിച്ച നിലയിൽ കണ്ടെത്തി

0
219

അച്ഛനെ ട്രെയിൻ തട്ടിയും മക്കളെ വീട്ടിലും മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് സംഭവം. കോഴിക്കോട് ജില്ലയിലെ പയോളിയിലാണ് സംഭവം. അയനിക്കാട് സ്വദേശി സുമേഷി(43)നെയാണ് വീടിന് സമീപം ട്രെയിന് തട്ടി മരിച്ച നിലയില് കണ്ടെത്തിയത്. ഈ വർഷം എസ്എസ്എൽസി പരീക്ഷയെഴുതിയ മക്കളായ ഗോപിക (15), ഏഴാം ക്ലാസ് വിദ്യാർഥിനി ജ്യോതിക (12) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടികൾ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പോസ്റ്റർമോർട്ടം റിപോർട്ടിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരൂ. സുമേഷിന്റെ ഭാര്യ നാലുവർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. നേരത്തെ ഗൾഫിലായിരുന്ന സുമേഷ് ഭാര്യ മരിച്ചശേഷം തിരിച്ചുപോയിരുന്നില്ല.

ഇന്ന് രാവിലെ എട്ടുമണിയോടെ സുമേഷിനെ മരിച്ചനിലയിൽ റെയിൽവേ പാളത്തിൽ കണ്ടെത്തുകയായിരുന്നു. ഈ വിവരം അറിയിക്കാൻ നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതും തുടർന്ന് രണ്ട് പെൺമക്കളെ മരിച്ചനിലയിലും കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് പ്രതികരിച്ചു.