ദോ​ഹ എ​ക്സ്​​പോ​ക്ക് ഇ​ന്ന് സ​മാ​പ​നം

0
155

ലോ​ക​മെ​ങ്ങു​മു​ള്ള 30 ല​ക്ഷ​ത്തോ​ളം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച ദോ​ഹ അ​ന്താ​രാ​ഷ്ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സി​ബി​ഷ​ന് വ്യാ​ഴാ​ഴ്ച സ​മാ​പ​നം. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ച്ച് ആ​റു മാ​സം നീ​ണ്ടു നി​ന്ന എ​ക്സ്​​പോ​ക്കാ​ണ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി കൊ​ടി​യി​റ​ങ്ങു​ന്ന​ത്.

മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ൽ ആ​ദ്യ​മാ​യി വി​രു​ന്നെ​ത്തി​യ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സ്​​പോ സ​ന്ദ​ർ​ശ​ക പ​ങ്കാ​ളി​ത്ത​വും പ​വി​ലി​യ​നു​​ക​ളു​ടെ എ​ണ്ണ​വും വി​ഷ​യ വൈ​വി​ധ്യ​വും കൊ​ണ്ട് ച​രി​ത്രം സൃ​ഷ്ടി​ച്ചാ​ണ് കൊ​ടി​യി​റ​ങ്ങു​ന്ന​ത്.

ആ​റു​മാ​സം കൊ​ണ്ട് ശി​ൽ​പ​ശാ​ല​ക​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സെ​മി​നാ​ർ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ഒ​രു​പി​ടി പ​രി​പാ​ടി​ക​ൾ​ക്കും എ​ക്സ്​​പോ വേ​ദി​യാ​യി.