തെന്നിന്ത്യൻ നടൻ സിദ്ധാർത്ഥും നടി അദിതി റാവുവും വിവാഹിതരായതായി

0
172

തെന്നിന്ത്യൻ നടൻ സിദ്ധാർത്ഥും നടി അദിതി റാവുവും വിവാഹിതരായതായി റിപ്പോർട്ട്. ഏറെ നാളത്തെ രഹസ്യ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. തെലങ്കാനയിലെ വനപർത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം.

രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്ന ഇരുവരും പല വേദികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞെങ്കിലും ഇരുവരുടെയും വിവാഹ ചിത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സോഷ്യൽ മീഡിയയിലൂടെ ഇരുവർക്കും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. 2021-ൽ പുറത്തിറങ്ങിയ തമിഴ് തെലുങ്ക് ദ്വിഭാഷാ ചിത്രമായ മഹാസമുദ്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതേ സമയം നിരവധി സിനിമാ പരിപാടികളിലും ചടങ്ങുകളിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. ചിറ്റയാണ് സിദ്ധാർത്ഥിൻ്റെ അവസാന ചിത്രം.