കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിച്ച് ആർഎൽവി രാമകൃഷ്ണൻ

0
166

കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിച്ച് ആർഎൽവി രാമകൃഷ്ണൻ. കലാമണ്ഡലത്തിലെ വിദ്യാർത്ഥി യൂണിയനാണ് കൂത്തമ്പലത്തിൽ നൃത്തനൃത്യങ്ങൾക്ക് വേദിയൊരുക്കിയത്. കലാമണ്ഡലത്തിൽ ചിലങ്ക കെട്ടാൻ കഴിഞ്ഞത് സ്വപ്ന സാക്ഷാത്കാരമാണെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

അധ്യാപകരും വിദ്യാർത്ഥികളും നിറഞ്ഞ സദസ്സിൽ രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിച്ചു. കൂത്തമ്പലത്തിൽ ചിലങ്ക കെട്ടണമെന്ന രാമകൃഷ്ണന്റെ രണ്ടു പതിറ്റാണ്ടിൻ്റെ സ്വപ്നവും സാക്ഷാത്കരിച്ചു.

മോഹനനല്ല, മോഹിനിയാണ് മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത്, കറുത്ത നിറമുള്ളവർ നൃത്ത മത്സരങ്ങളിൽ പങ്കെടുക്കേണ്ട തുടങ്ങി നിരവധി അധിക്ഷേപ പരാമർശങ്ങളായിരുന്നു സത്യഭാമ രാമകൃഷ്ണനെതിരെ ഉയർത്തിയത്.