കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇടിച്ച് ഇൻഡിഗോ വിമാനം

0
145

കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇടിച്ച് ഇൻഡിഗോ വിമാനം. റൺവേയിൽ പ്രവേശിക്കാനുള്ള അനുമതിക്കായി കാത്തിരിക്കുന്നതിനിടെ എയർ ഇന്ത്യ വിമാനം ചിറകിലിടിച്ച സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു.

കൊൽക്കത്തയിലെ റൺവേയിൽ പ്രവേശിക്കാനുള്ള അനുമതിക്കായി കാത്തിരിക്കുന്നതിനിടെ മറ്റൊരു വിമാനക്കമ്പനിയുടെ ചിറകിൻ്റെ അഗ്രം വിമാനത്തിൻ്റെ മുകൾഭാഗത്ത് തട്ടിയതായി എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

ഇൻഡിഗോ വിമാനത്തിലെ പൈലറ്റുമാരെ അന്വേഷണത്തിൻ്റെ ഭാഗമായി ഏവിയേഷൻ റെഗുലേറ്റർ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. അപകടത്തിന് ശേഷം വിമാനം ബേയിലേക്ക് മടങ്ങി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസ് വക്താവ് ക്ഷമ ചോദിച്ചു.