‘ഇന്ത്യയുടെ ട്രാക്ടർ രാജ്ഞി’; 10,000 കോടിയുടെ സാമ്രാജ്യത്തിൻ്റെ ഭരണാധികാരി മല്ലിക ശ്രീനിവാസൻ

0
199

ഇന്ത്യയുടെ ട്രാക്ടർ രാജ്ഞി എന്നറിയപ്പെടുന്ന മല്ലിക ശ്രീനിവാസൻ, സ്ത്രീ ശാക്തീകരണം വലിയ വിഷയമാകുന്നതിന് മുമ്പ് തന്നെ ആഗോള ബിസിനസ് ഭൂപടത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഇന്ത്യൻ ബിസിനസ് പ്രതിഭയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ ട്രാക്ടർ നിർമ്മാതാവായി തൻ്റെ കമ്പനിയെ വളർത്താൻ അവർക്ക് കഴിഞ്ഞു. ഇന്ന് അവർ 10,000 കോടിയുടെ സാമ്രാജ്യത്തിൻ്റെ ഭരണാധികാരിയാണ്.

ബിസിനസ് എന്നതു തങ്ങൾക്കും വഴങ്ങുമെന്ന ലോകത്തിനു തന്നെ മല്ലിക ശ്രീനിവാസൻ ലോകത്തിന് കാണിച്ചുകൊടുത്തു. ഇന്ത്യൻ കോടീശ്വരൻ വേണു ശ്രീനിവാസന്റെ ഭാര്യയാണ് മല്ലിക ശ്രീനിവാസൻ. നിലവിൽ ട്രാക്‌ടേഴ്‌സ് ആൻഡ് ഫാം എക്യുപ്മെന്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അവർ.

1959 ൽ ജനിച്ച മല്ലിക ശ്രീനിവാസൻ അസാധാരണമായ കഴിവുകൾ കുട്ടിക്കാലത്ത് തന്നെ കാഴ്ചവച്ചിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നു ബിരുദം നേടി. തുടർന്ന് പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്‌കൂളിൽ നിന്ന് എംബിഎ എടുത്തു. തുടർന്നാണ് 1986 -ൽ, അന്തരിച്ച പ്രശസ്ത വ്യവസായി എസ് അനന്തരാമകൃഷ്ണൻ സ്ഥാപിച്ച കുടുംബ ബിസിനസിൽ മല്ലിക എത്തിയത്. ‘ഡിട്രോയിറ്റ് ഓഫ് ഇന്ത്യ’ എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് അനന്തരാമകൃഷ്ണൻ. ചെന്നൈയുടെ പ്രശസ്തിയിലേക്ക് ഉയർത്തിയ വ്യക്തിയാണ് അദ്ദേഹം.

ഇന്ന് 64 വയസുണ്ട് മല്ലികയ്ക്ക്. കോടികളുടെ നിർമ്മാണ സാമ്രാജ്യത്തിന്റെ ചുമതല വഹിക്കുന്ന ചുരുക്കം ചില വനിതാ വ്യവസായികളിൽ ഒരാളാണ്. ‘ട്രാക്ടർ രാജ്ഞി’ എന്നറിയപ്പെടുന്ന മല്ലിക, കമ്പനിയിൽ നടപ്പാക്കിയ സങ്കേതിക പരിവർത്തനത്തിനും, വളർച്ചയ്ക്കും പത്മശ്രീ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. ഇവരുടെ ഭരണത്തിനു കീഴിലാണ് ട്രാക്‌ടേഴ്‌സ് ആൻഡ് ഫാം എക്യുപ്മെന്റ് ലിമിറ്റഡ് ലോകത്തിലെ മൂന്നാമത്തെ വലിയ ട്രാക്ടർ നിർമ്മാതാവായി ഉയർന്നത്.

ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT), ഹൈദരാബാദിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് (ISB), എജിസിഒ (AGCO), ടാറ്റ സ്റ്റീൽ (Tata Steel), ടാറ്റ ഗ്ലോബൽ ബിവറേജസ് (Tata Global Beverages) എന്നിവയുടെ ബോർഡുകളിലും മല്ലിക ശ്രീനിവാസൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെയാണ് അവർ സ്വിഗ്ഗി (Swiggy) ബോർഡിലെ സ്വതന്ത്ര ഡയറക്ടർ സ്ഥാനം ഉപേക്ഷിച്ചത്.