‘മുഖത്ത് നോക്കുമ്പോള്‍ ചുട്ട കശുവണ്ടി പോലെ, പ്രസവിച്ചത് ഏതോ പാറമടയിൽ’; എംഎം മണിയെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്

0
413

യുഡിഎഫ് കൺവെൻഷനിൽ സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് ഒ ആര്‍ ശശി. എംഎം മണിയുടെ മുഖത്ത് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നതുപോലെ എന്നായിരുന്നു ഒ ആര്‍ ശശിയുടെ വിവാദ പരാമര്‍ശം.

മൂന്നാറില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ ആയിരുന്നു കോണ്‍ഗ്രസ് നേതാവും യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കണ്‍വീനറുമായ ഒ ആര്‍ ശശി വിവാദ പരാമര്‍ശം നടത്തിയത്.

ഡീന്‍ കുര്യാക്കോസിന് സൗന്ദര്യം ഉണ്ടായത് മാതാപിതാക്കള്‍ക്ക് സൗന്ദര്യം ഉള്ളതുകൊണ്ടാണെന്ന് വിവാദ പ്രസംഗത്തില്‍ ഒ ആര്‍ ശശി പറയുന്നു. ഡീന്‍ കുര്യാക്കോസിനേ പ്രസവിച്ചത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ്. മണിയെ പ്രസവിച്ചത് ഏതോ പാറമടയിലെന്നുള്‍പ്പെടെ അധിക്ഷേപ പ്രസംഗത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.

ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്ന എം പിയാണ് ഡീന്‍ കുര്യാക്കോസെന്നും പൗഡര്‍ പൂശി നടക്കുന്നുവെന്നും ഉള്‍പ്പെടെ എംഎം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഒ ആര്‍ ശശിയുടെ അധിക്ഷേപ പ്രസംഗം.