വീരപ്പൻ്റെ മകൾ അഡ്വ വിദ്യാറാണി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു

0
223

വീരപ്പൻ്റെ മകൾ അഡ്വ വിദ്യാറാണി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു. കൃഷ്ണഗിരി മണ്ഡലത്തിൽ സീമാൻ്റെ നാം തമിഴർ പാർട്ടിക്ക് വേണ്ടി മൈക്ക് ചിഹ്നത്തിലാണ് വിദ്യാറാണി മത്സരിക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് നാം തമിഴർ പാർട്ടി നേതാവ് സീമാൻ 40 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതിൽ പകുതിയും സ്ത്രീകളാണ്. നാല് വർഷം മുമ്പ് ബിജെപിയിൽ ചേർന്ന വിദ്യ അർഹമായ പരിഗണന ലഭിക്കാത്തതിൽ മനംനൊന്ത് പാർട്ടി വിട്ടിരുന്നു.

വീരപ്പൻ-മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളായ വിദ്യാ റാണി ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തക കൂടിയാണ്.