സുഡാനി ഫ്രം നൈജീരിയയുടെ ആറാം വാര്‍ഷികത്തില്‍ സൗബിന്‍ ഷാഹിര്‍- സക്കറിയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

0
401

2018ല്‍ സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ഫീൽ ഗുഡ് സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. ആറ് വർഷങ്ങൾക്ക് ശേഷം അതേ ടീം കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്.

സൗബിന്‍ ഷാഹിര്‍- സക്കറിയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. പേരിട്ടിട്ടില്ലാത്ത ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചോ അണിയറപ്രവര്‍ത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സക്കറിയ തന്നെയാണ് ചിത്രത്തിന്റെ രചന.

2018ലെ ജനപ്രിയ ചിത്രം, നവാഗത സംവിധായകന്‍(സക്കറിയ), തിരക്കഥ(സക്കറിയ, മുഹ്‌സിന്‍ പരാരി), സ്വഭാവ നടി (സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി) മികച്ച നടന്‍(സൗബിന്‍ ഷാഹിര്‍) എന്നീ വിഭാഗങ്ങളിലെ സംസ്ഥാന അവാര്‍ഡും, മികച്ച മലയാള ചിത്രം, ജൂറി പരാമര്‍ശം (സാവിത്രി ശ്രീധരന്‍) എന്നീ ദേശീയ അവാര്‍ഡുകളും സുഡാനി നേടി.