മീൻകറി പാകം ചെയ്യാത്തതിൻ്റെ പേരിൽ അമ്മയെ കൊലപ്പെടുത്തി മകൻ

0
149

മീൻകറി പാകം ചെയ്യാത്തതിൻ്റെ പേരിൽ അമ്മയെ കൊലപ്പെടുത്തി മകൻ. ആറുവത്തുകാരിയായ ദ്രൗപതിയെയാണ് പ്രമോദ് (42) കൊലപ്പെടുത്തിയത്. കഴിഞ്ഞ 16നായിരുന്നു സംഭവം.

ഓട്ടോറിക്ഷ ഡ്രൈവറായ പ്രമോദ് മദ്യപിച്ച് വന്ന് അമ്മ ദ്രൗപതിയെ മർദിക്കാറുണ്ടെന്ന് കൊല്ലം വെസ്റ്റ് പോലീസ് പറഞ്ഞു. സംഭവദിവസം ഇവർ തമ്മിൽ വാക്കേറ്റമുണ്ടായെന്നും അത് പിന്നീട് അക്രമത്തിൽ കലാശിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. മീൻ വാങ്ങി ഉച്ചയോടെ വീട്ടിൽ വന്ന പ്രമോദ് മീൻകറി പാചകം ചെയ്യാൻ ആവശ്യപ്പെട്ട ശേഷം പുറത്തിറങ്ങി.

മൂന്നു മണിയോടെ തിരികെ വന്നപ്പോൾ മീൻകറി പാകമായില്ലെന്ന് കണ്ട് ദ്രൗപതിയെ പ്രമോദ് തല്ലിക്കൊന്നു. അക്രമത്തിൽ കമ്പിവടി കൊണ്ട് ദ്രൗപതിക്ക് തലയ്ക്ക് അടിയേറ്റു. വീടിൻ്റെ ഭിത്തിയിൽ തല ശക്തമായി ഇടിച്ചു. ബഹളം കേട്ട് നാട്ടുകാർ പോലീസിനെ വിളിച്ചു. പോലീസ് എത്തി ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പിന്നീട് ഇവിടെ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ ആറോടെയാണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് എത്തിയപ്പോഴേക്കും അമ്മ മറിഞ്ഞു വീഴുകയായിരുന്നുവെന്ന് പ്രമോദ് പറഞ്ഞു. ശനിയാഴ്ച പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിക്കാനിരിക്കെയാണ് ദ്രൗപതി മരിച്ചത്.