ഇന്ന് ഓശാന ഞായർ; ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

0
121

വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശുക്രിസ്തുവിന്‍റെ ജെറുസലേം പ്രവേശനത്തിന്‍റെ ഓർമ്മ പുതുക്കി, ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകളും നടക്കും.

സിറോ മലബാർ സഭയുടെ തലവനും, മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിൽ, മാനന്തവാടി നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ലത്തീൻ സഭയിൽ, വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറന്പിൽ എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീട്രലിൽ ചടങ്ങുകളിൽ പങ്കെടുക്കും.

ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ. പീഡാനുഭവ വാരത്തിനും ഓശാനപ്പെരുന്നാളോടെ തുടക്കമാവും. ഇതോട് കൂടി ക്രൈസ്തവ സമൂഹം വിശുദ്ധ വാരത്തിലേക്ക് കടക്കുകയാണ്.