വീട്ടില്‍ അതിക്രമിച്ച് കയറിയ ആയുധധാരികളായ കവർച്ചസംഘത്തെ അടിച്ചോടിച്ച് അമ്മയും മകളും

0
286

വീട്ടില്‍ അതിക്രമിച്ച് കയറിയ ആയുധധാരികളായ കവർച്ചസംഘത്തെ അടിച്ചോടിച്ച് അമ്മയും മകളും. ഹൈദരാബാദ് ബീഗംപേട്ട് സ്വദേശിനി അമിത മഹ്നോത്(46) ആണ് തന്റെ സധൈര്യം കൊണ്ട് കരുത്ത് കാട്ടിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വീട്ടമ്മയുടെ വീട്ടിലേക്ക് തോക്കും കത്തിയുമായി മോഷ്ടാക്കാൾ കടന്നുവരുകയായിരുന്നു. ഈ സമയത്ത് വീട്ടിൽ അമിതയും 12ാം ക്ലാസിൽ പഠിക്കുന്ന മകളും മാത്രമാണ് ഉണ്ടായിരുന്നത്.

മോഷ്ടാക്കളെ കണ്ട് ആദ്യമൊന്ന് ഭയന്ന അമിത മോഷ്ടാക്കളെ കായികമായി നേരിട്ടു. ഒപ്പം 12-ാം ക്ലാസുകാരിയായ മകള്‍ വൈഭവിയും ചേര്‍ന്നതോടെ കള്ളന്മാര്‍ ജീവനും കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. പത്ത് വർഷത്തിലേറെയായി പതിവായി ജിംനേഷ്യത്തിൽ പരിശീലനത്തിന് പോകുന്ന വീട്ടമ്മയാണ് അമിത. ആയോധനകലയായ ത്വയ്ക്കാൻഡോയും പരിശീലിക്കുന്നുണ്ട്.