അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം; കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

0
90

അരവിന്ദ് കെജ്‌രിവാളിന്റെ ഇ ഡി അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഡിവൈഎഫ്‌ഐയുടെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സിപിഐഎമ്മും തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. തൃശൂരിൽ ബിജെപി ഓഫീസിലേക്ക് ആം ആദ്മി പ്രവർത്തകർ പ്രതിഷേധ മാർച്ചും പന്തംകൊളുത്തി പ്രകടനവും നടത്തി.

മാർച്ചിൽ എം എ ബേബി പങ്കെടുത്തു. നരേന്ദ്ര മോദി ഇന്ത്യൻ ഹിറ്റ്ലർ എന്ന് എം എ ബേബി പറഞ്ഞു. നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് വിക്തമാകുന്നു. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. ആർ എസ് എസിൻ്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര ഭരണത്തിന് രാജ്യത്ത് എന്നും ചെയ്യാം എന്ന നിലയിൽ എത്തി. ഇക്ട്രൽ ബോണ്ട്, തെരഞ്ഞെടുപ്പിൽ സുപ്രീം കേടതിയിൽ നിന്നും ഇലക്ഷൻ കമ്മീഷൻ എന്നിവയിൽ നിന്നും ഉണ്ടായ തിരിച്ചടിയിൽ നിന്നാണ് നരേന്ദ്ര മോദിയുടെ ഇത്തരം പ്രവൃത്തികൾ. ഹിറ്റ്ലറിൻ്റെ വഴിയെ പോവുകയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്മെന്റ് ഇന്ന് കോടതിയിൽ ഹാജരാക്കും. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയെ ഇത്തരത്തിൽ അറസ്റ്റ് ചെയ്യുന്നത് ആദ്യമായാണ്.

കൂടുതൽ ചോദ്യം ചെയ്യലിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകാനാണ് എൻഫോഴ്‌സ്മെന്റ് നീക്കം. അതേ സമയം ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ന് സുപ്രിംകോടതിയിൽ വിഷയം ഉന്നയിക്കും എന്നാണ് ആം ആദ്മി നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്.