ബിസിനസ് വഞ്ചനാക്കേസിൽ മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് തിരിച്ചടി. മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള സിവിൽ തട്ടിപ്പ് കേസിൽ 454 മില്യൺ ഡോളർ നൽകാനുള്ള സമയപരിധി അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ച് ന്യൂയോർക്ക് അറ്റോർണി ജനറൽ.
അടുത്ത നാല് ദിവസത്തിനുള്ളിൽ ട്രംപ് പിഴയൊടുക്കണം. അല്ലെങ്കിൽ ഗോൾഫ് കോഴ്സ് അടക്കമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുമെന്നാണ് മുന്നറിയിപ്പ്.
എന്നാൽ വൻ പിഴയടക്കാൻ സാമ്പത്തിക സ്രോതസ് ഇല്ലെന്നാണ് ഡോണൾഡ് ട്രംപ് കോടതിയെ അറിയിച്ചത്.