14കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ യുവാവിന് ഏഴുവര്‍ഷം കഠിനതടവും പിഴയും

0
142

പതിനാലുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ യുവാവിന് ഏഴുവര്‍ഷം കഠിനതടവും 31,000 രൂപ പിഴയും ശിക്ഷ. മങ്കട ഇരുമ്പിളിയം പാലക്കാത്തടം പാറക്കല്‍ ബാബുരാജി(33)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.

പ്രതി കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞയിടത്തുവെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം മൂന്നുവര്‍ഷം കഠിനതടവും 5,000 രൂപ പിഴയും പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം നാല് വര്‍ഷം കഠിനതടവും 26,000 രൂപ പിഴയുമാണ് വിധിച്ചത്.

2021-ല്‍ മങ്കട പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടറായിരുന്ന യു. ഷാജഹാന്‍, എസ്.ഐ. വിജയരാജന്‍ എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം കൂടി അധികതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതി. പിഴ അടയ്ക്കുന്നപക്ഷം 25,000 രൂപ നല്‍കാനും ഉത്തരവായി.