ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

0
96

നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പരാമർശം അത്യന്തം അപലപനീയമാണെന്നും, കേരളീയ സമൂഹത്തിന് അപമാനം ഉളവാക്കുന്നതാണെന്നും, രാമകൃഷ്ണൻ സൃഷ്‌ടിച്ചത്‌ മോഹനിയാട്ടത്തിലെ പുതിയ ചരിത്രമാണെന്നും മന്ത്രി പറഞ്ഞു.

 

മന്ത്രി വി ശിവൻകുട്ടി, ആർ ബിന്ദു അടക്കമുള്ളവര്‍ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തി. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്…’ എന്നാണ് വി ശിവൻകുട്ടി ഫോസ്ബുക്കില്‍ കുറിച്ചത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ.