കാസർകോഡ് വാടകവീട്ടില്‍ നിന്ന് പിടികൂടിയത് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍

0
139

കാസർകോഡ് വാടകവീട്ടില്‍ നിന്ന് പിടികൂടിയത് 7.25 കോടി രൂപയുടെ നിരോധിത നോട്ട്. കാസർകോഡ് അമ്പലത്തറയിൽ വാടകവീട്ടിൽ നിന്നാണ് കള്ളലനോട്ടുകൾ പിടികൂടിയത്. വിപണിയില്‍ നിന്ന് പിന്‍വലിച്ച 2000-രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളനോട്ടുകൾ പിടികൂടിയത്. വീട് ഒരു വര്‍ഷമായി പാണത്തൂര്‍ പനത്തടി സ്വദേശി അബ്ദുള്‍ റസാഖ് വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വാടകക്കാരനെ പോലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. രണ്ട് ദിവസമായി ഇയാൾ നാട്ടിലില്ല എന്നാണ് പോലീസിന് ലഭിച്ച വിവരം. വീട്ടിലെ പൂജാമുറിയിലും ഹാളിലുമായി ചാക്കില്‍ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

ആദ്യ പരിശോധനയിൽ ഹാളിൽ നിന്ന് കുറച്ച് നോട്ടുകൾ മാത്രമാണ് കണ്ടെത്താനായത്. എന്നാല്‍ പൂജമുറിയിൽ നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. ഇയാൾ അടുത്ത കാലത്താണ് അമ്പലത്തറയിൽ താമസത്തിനെത്തിയത്. അതിനാൽ പ്രദേശവാസികൾക്ക് കൂടുതൽ വിവരങ്ങളറിയില്ല.