ഇലക്ട്‌റൽ ബോർഡുമായി ബന്ധപെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമർപ്പിച്ച ഏറ്റവും പുതിയ വിശദാംശങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ.
ഏറ്റവും പുതിയ ദാതാക്കളുടെ പട്ടികയിൽ ബോണ്ട് വാങ്ങിയയാളുടെ പേരും, അതിന്റെ ഡിനോമിനേഷൻ, നിർദ്ദിഷ്ട നമ്പർ എന്നിവ ഉൾപ്പെടുന്നു. സ്വീകർത്താവ് പട്ടികയിൽ ബോണ്ട് പണം ഏറ്റുവാങ്ങിയ പാർട്ടിയുടെ പേരും ഉണ്ട്.
സുരക്ഷാ കാരണങ്ങൾ ഉദ്ധരിച്ച് ബോണ്ടുകൾ വീണ്ടെടുത്ത രാഷ്ട്രീയ പാർട്ടികളുടെ പൂർണ്ണ ബാങ്ക് അക്കൗണ്ട് നമ്പറുകളും കെവൈസി വിശദാംശങ്ങളും ബാങ്ക് തടഞ്ഞു.
ഇലക്ടറൽ ബോണ്ടുകളുടെ തിരിച്ചറിയൽ കോഡ് അടക്കം എല്ലാ വിവരങ്ങളും മാർച്ച് 21 നകം വെളിപ്പെടുത്താൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബഞ്ച് എസ്ബിക്ക് കർശന നിർദ്ദേശം നല്കിയിരുന്നു. യുണീക് ബോണ്ട് നമ്പറുകൾ ഉൾപ്പെടെ പൂർണ്ണമായ വിവരങ്ങൾ ബാങ്ക് നൽകണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നതിനിടെയാണ് പല കമ്പനികളും കോടികളുടെ ബോണ്ടുകള്‍ വാങ്ങികൂട്ടിയത്. ഏറ്റവും കൂടുതൽ ഇലക്ട്രൽ ബോണ്ടുകൾ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളിൽ മൂന്നു കമ്പനികളും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നവരാണ്.
ഇലക്ട്രല്‍ ബോണ്ട് വിഷയത്തിൽ നിയമനിര്‍മാണം നടത്തിയതിന് ശേഷവും ശേഷവും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതായും കണ്ടെത്തിയിരുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ 15 ദിവസത്തിനകം ഉപയോഗിക്കണമെന്ന് നിയമത്തിലെ വ്യവസ്ഥ. എന്നാൽ ഈ കാലാവധി തീർന്നിട്ടും ധനമന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം ചില ബോണ്ടുകൾക്ക് എസ്ബിഐ പണം നൽകിയിരുന്നു. ഇത്തരത്തിലുള്ള പണം ഏത് പാർട്ടിക്കാണ് ലഭിച്ചത് എന്നതടക്കമുള്ള വിവരങ്ങൾക്ക് ഇനി ഉത്തരം ലഭിക്കും.